ദേശീയപാതകളിൽ തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കും ; ടോൾ പിരിവ് ഒരു വർഷത്തിനകം പൂർണമായും പരിഷ്കരിക്കുമെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി


ന്യൂഡൽഹി :- ദേശീയപാതകളിൽ തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാൻ ടോൾ ശേഖരണ രീതി ഒരു വർഷത്തിനകം പൂർണമായും പരിഷ്കരിക്കുമെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി. രാജ്യത്ത് പത്തിടത്ത് പരീക്ഷ ണാടിസ്ഥാനത്തിൽ സ്ഥ‌ാപിച്ച സംവിധാനമാണ് എല്ലാ ദേശീയ പാതകളിലേക്കും വ്യാപിപ്പിക്കുന്നതെന്നും മന്ത്രി ലോക്സഭയിൽ അറിയിച്ചു. നാഷനൽ പേയ്മെന്റ് കോർപറേഷൻ (എൻപിസിഐ) തയാറാക്കിയ നാഷണൽ ഇലക്ട്രോണിക് ടോൾ കലക്ഷൻ (എൻഇടിസി) സംവിധാനം വഴിയാണ് ടോൾ പ്ലാസകൾ ഇല്ലാതെ തന്നെ തുക ഈടാക്കുക. 

ജിപിഎസ്, ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) ക്യാമറകൾ എന്നിവ സ്‌ഥാപിച്ച് എഐ സഹായത്തോടെയാണ് ടോൾ നിർണയിക്കുന്നത്. ഈ തുക ഫാസ്റ്റാഗിൽ നിന്നു ശേഖരിക്കും. 10 ലക്ഷം കോടി രൂപ ചെലവിൽ 4,500 പദ്ധതികളാണ് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) നിലവിൽ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കാൻ വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് ഓഗസ്റ്റ് 15 മുതൽ വാർഷിക പാസ് സംവിധാനം എൻഎച്ച്എഐ ഏർപ്പെടുത്തിയിരുന്നു.

Previous Post Next Post