കണ്ണൂർ :- ഒടുവിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തെറ്റുതിരുത്തി മഷി വയ്ക്കാൻ പേപ്പർ കപ്പുകൾ വേണ്ട. തിരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കാനായി മഷി വയ്ക്കാൻ നിരോധിത പേപ്പർഗ്ലാസുകൾ ഉപയോഗിക്കാനായിരുന്നു ആദ്യ നിർദേശം.
ഇതു വിവാദമായതിനെത്തുടർന്നാണ്, പേപ്പർ ഗ്ലാസുകൾക്കു പകരം പേപ്പർ ബോക്‌സിലോ പേപ്പർ ചുരുട്ടിയെടുത്ത് അതിൽ സുരക്ഷിതമായി മണൽ നിറച്ചോ മഷി സൂക്ഷിക്കാൻ ഉത്തരവിറങ്ങിയത്. ഇവ ലഭിച്ചില്ലെങ്കിൽ ചെറിയ സ്‌റ്റീൽ ഗ്ലാസ്/സ്‌ഫടിക ഗ്ലാസ് റിട്ടേണിങ് ഓഫിസർമാർ ലഭ്യമാക്കാനും നിർദേശമുണ്ട്.
