മലപ്പട്ടം :- മലപ്പട്ടത്ത് ഗാന്ധി പ്രതിമ നിർമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലൂടെ കേരളത്തിൽ മുഴുവൻ ശ്രദ്ധേയനായ യൂത്ത് കോൺഗ്രസ്സ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി മലപ്പട്ടത്തെ പി.ആർ സനീഷ് സംഘടനയിൽ നിന്നും രാജി വെച്ചു. പാർട്ടിയിൽ അധികാരമുള്ളവർക്ക് മാത്രമേ പ്രവർത്തിക്കാൻ സാധിക്കുകയുള്ളുവെന്നും ചില മുതിർന്ന നേതാക്കൾ തന്നെ അടിച്ചമർത്താൻ ശ്രമിക്കുന്നതായും ആരോപിച്ചാണ് രാജി.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അമൽ കുറ്റ്യാട്ടൂർ, ജില്ലാ പ്രസിഡണ്ട് മോഹനൻ എന്നിവർക്ക് രാജിക്കത്ത് കൈമാറി. ഇക്കാര്യങ്ങൾ സംബന്ധിച്ചുള്ള ശബ്ദ സന്ദേശം ഉൾപ്പെടെയുള്ള തെളിവുകൾ സഹിതം ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജിന് ഒരു മാസം മുമ്പ് നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് രാജിക്കത്തിൽ പറയുന്നു.
