എടക്കൈത്തോട് ശ്രീ മുത്തപ്പൻ ക്ഷേത്രം തിരുവപ്പന മഹോത്സവത്തിന് നാളെ തുടക്കമാകും


ചേലേരി :- എടക്കൈത്തോട് ശ്രീ മുത്തപ്പൻ ക്ഷേത്രം തിരുവനമഹോത്സവം ഡിസംബർ 13, 14 തീയതികളിൽ നടക്കും. നാളെ ഡിസംബർ 13 ശനിയാഴ്ച പുലർച്ചെ 5 മണിക്ക് ഗണപതിഹോമം, വൈകുന്നേരം 3 മണിക്ക് ദൈവത്തെ മലയിറക്കൽ, 5 മണിക്ക് മുത്തപ്പൻ വെള്ളാട്ടം, 6 മണിക്ക് ഗുളികൻ വെള്ളാട്ടം. 7 മണി മുതൽ പ്രസാദസദ്യ, രാത്രി 10 മണിക്ക് അന്തിവേല, തുടർന്ന് കലശം എഴുന്നള്ളിപ്പ്, രാത്രി 11 മണിക്ക് കളിക്കപ്പാട്ട് എന്നിവ നടക്കും. 

ഡിസംബർ 14 ഞായറാഴ്ച പുലർച്ചെ 4.30 ന് ഗുളികൻ ദൈവത്തിന്റെ പുറപ്പാട്. 5 മണിക്ക് തിരുവപ്പന. വൈകുന്നേരം 3 മണിക്ക് ദൈവത്തെ മലകയറ്റൽ.

Previous Post Next Post