മയ്യിൽ :- ടെക്നീഷ്യൻസ് & ഫാർമേഴ്സ് കോ - ഓർഡിനേഷൻ സൊസൈറ്റി (ടാഫ്കോസ്) യുടെ നവീകരിച്ച ഓഫീസ് മയ്യിലിൽ ആരംഭിച്ചു. മയ്യിൽ ബസ് സ്റ്റാൻ്റിന് സമീപം ഡക്കാൻ കോംപ്ലക്സിലാണ് ഓഫീസ് പ്രവർത്തനമാരംഭിച്ചത്. ആത്മ പ്രൊജക്ട് ഡയരക്ടർ എ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡണ്ട് ഇ.കെ സോമശേഖരൻ അധ്യക്ഷത വഹിച്ചു.
കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രതി, ശുചിത്വ മിഷൻ ജില്ലാ കോ ഓഡിനേറ്റർ കെ.എം സുനിൽകുമാർ, മയ്യിൽ റൈസ് കമ്പനി ചെയർമാൻ കെ.കെ രാമചന്ദ്രൻ, ടാഫ്കോസ് തളിപ്പറമ്പ് പ്രസിഡണ്ട് ഉത്തമൻ വേലിക്കാത്ത്, രവി നമ്പ്രം, മാലൂർ ഫാം പ്രൊഡ്യൂസർ ഓർഗനൈസേഷൻ ചെയർമാൻ വത്സൻ എന്നിവർ സംസാരിച്ചു.

