തിരുവനന്തപുരം :- തെരുവുനായ പ്രശ്നങ്ങൾ അറിയിക്കാൻ സംസ്‌ഥാനതലത്തിൽ കൺട്രോൾ റൂം തുറന്നു. തദ്ദേശ വകുപ്പിൻ്റെ തിരുവനന്തപുരത്തുള്ള പ്രിൻസിപ്പൽ ഡയറക്ടറേറ്റിലാണ് കൺട്രോൾ റൂം ആരംഭിച്ചത്. സംസ്ഥാനത്ത് എവിടെ നിന്നായാലും കൺട്രോൾ റൂമിൽ ബന്ധപ്പെടാം.
തെരുവുനായ്ക്കളെ സംബന്ധിച്ച എല്ലാ പ്രശ്‌നങ്ങളും കൺട്രോൾ റൂമിൽ അറിയിക്കാം. പൊതുജനാരോഗ്യ വിഭാഗത്തിൻ്റെ ഭാഗമായാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഏത് തദ്ദേശസ്ഥാപനത്തിനു കീഴിലാണോ പ്രശ്‌നമുള്ളത് അവിടെ ഇത് അറിയിക്കും. എന്ത് നടപടിയെടുത്തെന്ന് പൊതുജനാരോഗ്യ വിഭാഗത്തെ അറിയിക്കണം. നമ്പർ 0471-2773100.
