തിരുവനന്തപുരം :- ഇൻഡിഗോ വിമാന സർവീസുകൾ മുടങ്ങുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സൗകര്യത്തിനായി തിരക്കേറിയ റൂട്ടുകളിൽ പ്രത്യേക സർവീസുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവേ.
തിരുവനന്തപുരം ഡിവിഷനിൽ അനുവദിച്ച പ്രത്യേക ട്രെയിനുകൾ
ഹസ്രത് നിസാമുദ്ദീൻ -തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് - സ്പെഷൽ, ട്രെയിൻ നമ്പർ- 04080: ഇന്നലെ ഹസ്രത് നിസാമുദ്ദീനിൽ നിന്നു പുറപ്പെട്ടു. നാളെ ഉച്ചയ്ക്ക് 2.50 ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. കേരളത്തിൽ കാഞ്ഞങ്ങാട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, കായംകുളം, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്.
