എരുമേലി പേട്ടതുള്ളൽ ജനുവരി 11 ന്


ശബരിമല :- എരുമേലി പേട്ട തുള്ളൽ 11ന് നടക്കും. ആലങ്ങാട് സംഘം പുറപ്പെ ട്ടു. അമ്പലപ്പുഴ സംഘം 6ന് പുറ പ്പെടും. 11ന് എരുമേലിയിൽ രാ വിലെ ആകാശത്തിൽ വട്ടമിട്ടു പറക്കുന്ന കൃഷ്ണപ്പരുന്തിനെ കണ്ട് അമ്പലപ്പുഴ സംഘവും ഉച്ച യ്ക്കു ശേഷം ആകാശത്തു തെളിയുന്ന നക്ഷത്രത്തെ സാ ക്ഷിയാക്കി ആലങ്ങാട് സംഘവും പേട്ടതുള്ളും. ആലങ്ങാട് യോഗ ക്കാർ ആലുവ ശിവരാത്രി മണപ്പു റത്തു സംഘടിച്ചു. മണപ്പുറം ക്ഷേത്രം മേൽശാന്തി ശ്രീകോവി ലിൽ പൂജിച്ചു തെളിച്ചു നൽകിയ ഭദ്രദീപം യോഗ പ്രതിനിധികൾ, കോമരങ്ങൾ, ഭക്ത‌ർ എന്നിവരു ടെ സാന്നിധ്യത്തിൽ പെരിയോൻ ഏറ്റുവാങ്ങി രഥത്തിൽ തെളിച്ചാ ണു പേട്ട പുറപ്പാട് നടന്നത്. ഗോള കയും തിരുവാഭരണവും മഞ്ഞപ്ര ആസ്ഥാനത്തു പ്രതിഷ്ഠിച്ച് ഇന്ന ലെ അയ്യപ്പൻപൂജയും നടത്തി.

ഇന്ന് രാവിലെ മാണിക്യമംഗലം കാർത്ത്യായനി ക്ഷേത്രത്തിൽനി ന്നു പുറപ്പെട്ട് വൈകിട്ട് പെരുമ്പാ വൂർ ശാസ്ത‌ാ ക്ഷേത്രത്തിൽ എത്തും. നാളെ പെരുമ്പാവൂർ ആൽപാറ ഭഗവതിക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട് വൈകിട്ട് കീഴില്ലം മഹാദേവ ക്ഷേത്രത്തിൽ തങ്ങും.5ന് മണ്ണൂർ ശ്രീരാമ ക്ഷേത്രത്തിൽനിന്നു തുടങ്ങി പുഴക്കരക്കാവ് ഭഗവതി ക്ഷേത്രത്തിലും 6ന് പുതുവള്ളിക്കുടി ഭഗവതി ക്ഷേത്രത്തിൽആരംഭിച്ച് വൈകിട്ട് കൂത്താട്ടുകുളംമഹാദേവ ക്ഷേത്രത്തിലും എത്തും.7ന് കിഴക്കൊമ്പ് നെല്ലിക്കാട് ഭഗവ തി ക്ഷേത്രത്തിൽനിന്നു തുടങ്ങി വൈകിട്ട് രാമപുരം ശ്രീരാമ ക്ഷേത്ര ത്തിൽ എത്തും. 8ന് രാമപുരം പി ഷാരു കോവിലിൽനിന്നു തുടങ്ങി ഇളങ്ങുളം ധർമശാസ്താ ക്ഷേത്ര ത്തിൽ എത്തും. 9ന് ഇളങ്ങുളം മു ത്താരമ്മൻ കോവിലിൽനിന്നു പുറ പ്പെട്ട് വൈകിട്ട് 6ന് എരുമേലി കൊ ചമ്പലത്തിൽ എത്തും. 10ന് എരു മേലിയിൽ പീഠംവയ്ക്കലും പാനക പൂജയും നടത്തിയാണ് 11ന് പേട്ട തുള്ളലിന് എത്തുന്നത്.

അമ്പലപ്പുഴ സംഘത്തിൽ 7 കരയിൽനിന്നുള്ള പ്രതിനിധികൾ വീടുകളിൽനിന്നു കെട്ട് മുറുക്കി 6ന് പുലർച്ചെ അമ്പലപ്പുഴ ക്ഷേത്രത്തിലെത്തും. നിർമാല്യം തൊഴുത് ചുറ്റുവിളക്കു തെളിച്ച് കൃഷ്ണനു വെണ്ണ, തൃമധുരം, കദളിപ്പഴം എന്നിവ സമർപ്പിച്ചാ ണ് സമൂഹ പെരിയോൻ എൻ. ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ രഥയാത്രയായി നീങ്ങുന്നത്. അന്നു രാത്രി 8ന് തകഴി ക്ഷേത്രത്തിൽ എത്തി തങ്ങും. 7ന് തകഴി എൻഎസ്എ സ് കരയോഗ മന്ദിരത്തിൽനിന്നു പുറപ്പെട്ട് രാത്രി 9.30ന് കവിയൂർ മഹാദേവ ക്ഷേത്രത്തിൽ എത്തി വിശ്രമിക്കും. 8ന് കവിയൂർ കുരു തികാമൻകാവിൽനിന്നു പുറപ്പെട്ട് രാത്രി മണിമലക്കാവ് ദേവീ ക്ഷേത്രത്തിൽ എത്തും. 9ന് മണി മലക്കാവ് ക്ഷേത്രത്തിൽ ആഴി പൂജ നടക്കും. 10ന് രാവിലെ മണിമലയിൽനിന്നു പുറപ്പെട്ട് ഉച്ച യ്ക്ക് എരുമേലിയിൽ എത്തിയാ ണ് പേട്ടതുള്ളലിനുള്ള തയാറെ ടുപ്പുകൾ നടത്തുക.

Previous Post Next Post