പരസ്യമദ്യപാനം ; കഴക്കൂട്ടത്ത് 6 പോലീസുകാർക്ക് സസ്പെൻഷൻ


തിരുവനന്തപുരം :- പരസ്യമദ്യപാനത്തെ തുടർന്ന് തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ 6 പൊലീസുകാരെ സസ്പെൻഡ് ചെയ്‌തു. പൊലീസുകാർക്ക് നല്ല നടപ്പ് പരിശീലനത്തിനും അയക്കും. ഉദ്യോഗസ്ഥർ കാറിനകത്തിരുന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. നടപടി ഗുരുതര വീഴ്ചയെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ജോലി സമയത്താണ് ഇവർ മദ്യപിച്ചത്.

കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറാണ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇന്നലെ 4 രാവിലെ 11 മണിയോടെയാണ് സ്റ്റേഷന് മുന്നിൽ കാറിൽ ഇരുന്നു മദ്യപിച്ചത്. സിവിൽ ഡ്രസ്സിൽ കാറിനകത്ത് ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ ഒരാൾ പകർത്തി ഉന്നത ഉദ്യഗസ്ഥന് അയച്ചുകൊടുക്കുകയായിരുന്നു. ഒരു കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ ഇറങ്ങിയതായിരുന്നു ഇവർ. ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത നടപടിയെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്.

Previous Post Next Post