കൊളച്ചേരി :- എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശ്രീധരൻ സംഘമിത്രയെ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ തളിപ്പറമ്പ് ബ്രാഞ്ച് സമ്മേളനത്തിൽ വെച്ച് അനുമോദനം നൽകി.
CPIM തളിപ്പറമ്പ് ഏറിയാ സെക്രട്ടറി കെ.സന്തോഷ് ഉപഹാരം നൽകി. പ്രസിഡൻ്റ് രാജേഷ് കച്ചുബ്രോൻ അധ്യക്ഷനായി എം.തമ്പാൻ, എം.വി സഹദേവൻ, കെ.രാജീവൻ എന്നിവർ സംസാരിച്ചു. അനീഷ് പള്ളിക്കര സ്വാഗതം പറഞ്ഞു.
