ജില്ലയിലെ നീർപക്ഷി കണക്കെടുപ്പ് ആരംഭിച്ചു


കണ്ണൂർ :- ജില്ലയിലെ നീർപക്ഷി കണക്കെടുപ്പ് തുടങ്ങി. ജനുവരി മൂന്നുമുതൽ 18 വരെയാണ് ഇന്ത്യയിലൊട്ടാകെ നീർപക്ഷി സർവേ നടക്കുന്നത്. കണ്ണൂർ കോട്ടയുടെ പരിസരത്ത് സിറ്റി പോലീസ് കമ്മിഷണർ പി.നിധിൻരാജ് നിരീക്ഷണത്തിൽ പങ്കാളിയായി കണക്കെടുപ്പിന് തുടക്കമിട്ടു. ഡോ. ജയൻ തോമസ്, ഡോ. ഖലീൽ ചൊവ്വ, റോഷ്‌നാഥ് രമേഷ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

മുഴപ്പിലങ്ങാട്, കണ്ണൂർ, അഴീക്കൽ കടലോരങ്ങളിലും ജില്ലയിലെ നീർത്തടങ്ങളിലും അടുത്ത ദിവസങ്ങളിൽ കണക്കെ ടുപ്പ് നടക്കും. കേരള വനം വകുപ്പിൻ്റെ നേതൃത്വത്തിൽ കണ്ണൂരിലെ പക്ഷിനിരീക്ഷകരുടെ കൂട്ടായ്മമയാണ് കണക്കെടുപ്പിന് നേതൃത്വം നൽകുന്നത്. ജില്ലയിലെ ഏറ്റവും വലിയ നീർത്തടമായ കാട്ടാമ്പള്ളിയിലെയും പരിസരത്തെയും കണക്കെടുക്കുമ്പോൾ പക്ഷി നിരീക്ഷകരോടൊപ്പം വിദ്യാർഥികളും പങ്കാളികളാകും.

Previous Post Next Post