പള്ളിക്കുന്ന് :- കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'ക്വാണ്ടം സെഞ്ചുറി ശാസ്ത്രപ്രദർശനം' ശനിയാഴ്ച സമാപിക്കും. ശാസ്ത്രമേഖലയിലെ നൂതനമാറ്റങ്ങളെ പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം ഒരുക്കിയത്. സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. കെ.ടി ചന്ദ്രമോഹനൻ അധ്യക്ഷത വഹിച്ചു. അനൂപ് ബാലൻ, ഡോ. എം.സുകുമാരൻ, എ.വി അജയകുമാർ, ഒ.എം ശങ്കരൻ, കെ.വിനോദ് കുമാർ, പി.കെ സുധാകരൻ, ഡോ. സി.പി സന്തോഷ്, ഡോ. സപ്ന ജേക്കബ്ബ്, ഡോ.പി.എച്ച് ഷാനവാസ്, ഡോ. ടി.പി സുരേഷ്, ഡോ. എ.കെ സുരഭി, നാസിയ സലീം, പി.ഫൈസ, കെ.പി പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
കണ്ണൂരിന്റെ ഭാവി വികസന കാഴ്ചപ്പാടുകളെ മുൻനിർത്തി തുറന്ന സംവാദം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, വ്യാപാരി വ്യവസായി പ്രതിനിധി മഹേഷ് ചന്ദ്ര ബാലിഗ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജന റൽ സെക്രട്ടറി ടി.കെ ദേവരാജൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഡോ. കെ.പി വിപിൻ ചന്ദ്രൻ മോഡറേറ്ററായിരുന്നു. ഡോ. പി.എച്ച് ഷാനവാസ്, ഡോ. പി.നാരായണൻ എന്നിവർ സംസാരിച്ചു. തനത് മലബാറിരുചികൾ വിളമ്പി കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം വിദ്യാർഥിനികളുടെ ഫുഡ് ഫെസ്റ്റ് ശ്രദ്ധേയമായി. പഠനത്തോടൊപ്പം സംരംഭക ത്വശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്.
