ചേലേരി :- വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ എം ടി വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു. എഴുത്തുകാരനായ വിനോദ് കെ നമ്പ്രം അനുസ്മരണ പ്രഭാഷണം നടത്തി.
വാർഡ് മെമ്പർ പി.കെ ദീപ അധ്യക്ഷത വഹിച്ചു. ഇ.പി ലിജേഷ്, പി.വിനോദ്, പി.കെ രവീന്ദ്രനാഥൻ, മനോജ് ഒയറ്റി, പി.ഉത്തമൻ, എം.കെ മനേഷ് എന്നിവർ സംസാരിച്ചു.
