ശബരിമല :- ശബരിമലയിലേക്കുള്ള കാനനപാതയിൽ നാളികേരം ഉടയ്ക്കുന്നത് ആചാരമല്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. കേരളത്തിന് പുറത്തുനിന്ന് എത്തുന്ന തീർഥാടകരാണ് പലപ്പോഴും കാനനപാതയിൽ നാളികേരം ഉടയ്ക്കുന്നത്.
പമ്പയിൽ ഗണപതികോവിലിന് മുൻവശത്തും പതിനെട്ടാംപടിയുടെ താഴെയുള്ള ഇരുവശങ്ങളിലും മാത്രമേ നാളികേരം ഉടയ്ക്കാൻ പാടുള്ളൂ. പതിനെട്ടാംപടിക്കു താഴെ നാളികേരമുടയ്ക്കുന്നത് ശ്രദ്ധയോടെ വേണം. പലപ്പോഴും ലക്ഷ്യം തെറ്റിതിരുമുറ്റത്ത് പതിക്കുന്നുണ്ട്. ഇത് അപകടത്തിനിടയാക്കുന്നുണ്ട്.
