കമ്പിൽ :- ജൂനിയർ റെഡ് ക്രോസ് തളിപ്പറമ്പ് സൗത്ത് ഉപജില്ല ക്യാമ്പ് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ജെആർസി ജില്ല കോഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് എം.നിസാർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് എൻ.ടി സുധീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
ഉപജില്ല കോഡിനേറ്റർ പി.കെ അശോകൻ, എൻ.നസീർ, കൗൺസിലർമാരായ എം ശാന്തിഭൂഷൺ, നാദിറ മഹമൂദ്, കെ.ശരണ്യ, എം.ബീന, ലയൺസ് ക്ലബ് പ്രസിഡൻ്റ് പി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഉപജില്ല കോഡിനേറ്ററായ പി.കെ അശോകനെ ചടങ്ങിൽ ആദരിച്ചു. സൈബർ സുരക്ഷയെ കുറിച്ച് സിവിൽ പോലീസ് ഓഫീസർ പി.കെ ദിജിൻരാജ് ക്ലാസെടുത്തു. ക്യാമ്പ് പ്രവർത്തനങ്ങളും വിവിധ കലാ പരിപാടികളും നടന്നു. വിവിധ വിദ്യാലയങ്ങളിൽ നിന്നായി ഇരുന്നൂറോളം കേഡറ്റുകൾ പങ്കെടുത്തു.
