പള്ളിപ്പറമ്പ് :- ഇസ്ലാമിക് എജുക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യ നടത്തിയ സ്മാർട്ട് സ്കോളർഷിപ്പ് എക്സാമിൽ ഒന്നാം റാങ്ക് നേടി കൊളച്ചേരി ഉറുമ്പിയിലെ എം.കെ മുഹമ്മദ്. സിറാജുൽ ഉലൂം മദ്റസ വിദ്യാർത്ഥിയായ മുഹമ്മദ് കൊളച്ചേരി ഉറുമ്പിയിലെ റാഷിദ് മാലോട്ടിന്റെയും ജസീനയുടെയും മകനാണ്
അഖിലേന്ത്യാ ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉൾപ്പെടെയുള്ള നേതാക്കളും ജനപ്രധിനിധികളും ചേർന്ന് അവാർഡ് സമ്മാനിച്ചു.
