മയ്യിൽ വാർ മെമ്മോറിയലിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു


മയ്യിൽ :- മയ്യിൽ വാർ മെമ്മോറിയലിൽ റിപ്പബ്ലിക് ദിനാഘോഷം ആഘോഷിച്ചു. ലെഫ്റ്റനൻ്റ് കേണൽ ജി ഡി ജോഷി (CRO) ദേശീയ പതാക ഉയർത്തി.  രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ധീര യോദ്ധാക്കളുടെ സ്മരണക്കായി അമർജവാൻ ജ്യോതി ജ്വലിപ്പിച്ചു കൊണ്ട് ആദ്യ റീത്ത് സമർപ്പണം നടത്തി. 

തുടർന്ന് മുഖ്യതിഥിയായ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.സി വിനോദ് മാസ്റ്റർ, ESWA സെക്രട്ടറി മോഹനൻ കാരക്കീൽ, വാർഡ് മെമ്പർ, 31 NCC ബറ്റാലിയൻ പ്രതിനിധികൾ, NCC കേഡറ്റ്, SPC കേഡറ്റ് സ്കൗട്ട് & ഗൈഡ്സ്, വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികൾ, വിമുക്തഭടന്മാർ, വീര നാരികൾ, പ്രദേശവാസികൾ എല്ലാവരും ചേർന്ന് പുഷ്പാർച്ചന ചെയ്തു . സമാപന ചടങ്ങിൽ കെ ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ കെ.മോഹനൻ സ്വാഗതവും PCP പുരുഷോത്തമൻ നന്ദിയും പറഞ്ഞു. പങ്കെടുത്ത മഴുവൻ കേഡറ്റുകൾക്കും സൈനികർക്കും -തേയില സൽക്കാരവും മധുര പലഹാര വിതരണവും ചെയ്തു.

Previous Post Next Post