കണ്ണാടിപ്പറമ്പ് :- നിടുവാട്ട് ഒളിയങ്കര യഹ്ഖുബിയ്യ ജുമാ മസ്ജിദ് മൗലൂദിന്റെ ഭാഗമായി കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും അരി സമർപ്പണം നടത്തി.
ക്ഷേത്രത്തിലെ ഉത്രവിളക്ക് മഹോത്സവ കമ്മിറ്റി പ്രസിഡണ്ട് എം.സുധാകരൻ സെക്രട്ടറി എ.റിജു, എ.നാരായണൻ, പി.ദാമോദരൻ, ബിജു തെരു, രാജ്കുമാർ വയപ്രം, എൻ.വി ലതീഷ്, എം.പി ജയരാജൻ തുടങ്ങിയ ക്ഷേത്രം ഭാരവാഹികളെ പള്ളി കമ്മിറ്റി പ്രസിഡന്റ് കെ.ടി മൂസാൻ ഹാജി, സിക്രട്ടറി കെ.പി ഷാഫി, ഖത്തീബ് ബഷീർ നദ്‌വി, ഒ.പി മൂസാൻ ഹാജി, ടി.പി അമീൻ, കെ.ടി ഖാലിദ് ഹാജി, കെ.പി നൂഹ്, മുനീബ്.പി എന്നിവർ ചേർന്ന് ഉപഹാരം നൽകി സ്വീകരിച്ചു.
