കരിങ്കൽക്കുഴി :- ഏട്ടാമത് അഖിലകേരള പ്രൊഫഷണൽ ഭാവന നാടകോത്സവം ജനുവരി 13 മുതൽ 17 വരെ കരിങ്കൽക്കുഴി ഭാവന ഗ്രൗണ്ടിൽ നടക്കും. നാളെ ജനുവരി 13 ചൊവ്വാഴ്ച മുൻ എം.എൽ.എ സി.കെ.പി പത്മനാഭൻ ഉദ്ഘാടനം നിർവ്വഹിക്കും.
ജനുവരി 13 ന് വള്ളുവനാട് ബ്രഹ്മ അവതരിപ്പിക്കുന്ന പകലിൽ മറഞ്ഞൊരാൾ, ജനുവരി 14 ന് തൃശൂർ സദ്ഗമയ അവതരിപ്പിക്കുന്ന സൈറൺ, ജനുവരി 15 ന് ഗുരുവായൂർ ഗാന്ധാര അവതരിപ്പിക്കുന്ന മഗധ, ജനുവരി 16 ന് അയനം നാടകവേദി അവതരിപ്പിക്കുന്ന ഒറ്റ മുറിയിലെ പെണ്ണ്, ജനുവരി 17 ന് തിരുവനന്തപുരം അജന്ത അവതരിപ്പിക്കുന്ന വംശം എന്നീ നാടകങ്ങൾ അരങ്ങേറും.
നാടകോത്സവത്തിന്റെ ഭാഗമായി പലരംഗത്തും സമഗ്ര സംഭാവനയ്ക്ക് നാലാമത് ഭാവന പുരസ്കാര വിതരണം, അനുബന്ധ പരിപാടികൾ, സാംസ്കാരിക സായാഹ്നങ്ങൾ, കലാപരിപാടികൾ എന്നിവ അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കും.

