മയ്യിൽ :- മയ്യിൽ ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് അധികൃതരോട് ആവശ്യപ്പെട്ടു. പുതിയ സ്റ്റോപ്പുകളിൽ ബസുകൾ നിർത്തുന്നതും സ്വകാര്യ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നതും കാൽ നടയാത്രക്കാർക്ക് ദുസ്സഹമാവുകയാണ്. ഇരുവശങ്ങളിലും മതിയായ നടപ്പാതകളുമില്ല. ഇത്തരം പ്രശ്നങ്ങൾ ശാസ്ത്രീയമായി പരിഹരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
കണ്ണൂർ ജില്ലാപഞ്ചായത്ത് മെമ്പർ പി.പി റെജി സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് ഡോ. രമേശൻ കടൂർ അധ്യക്ഷനായി.ജില്ലാ ട്രഷറർ കെ.ബാലകൃഷ്ണൻ സംഘടനാ രേഖയും മേഖലാ സെക്രട്ടറി കെ.കെ കൃഷ്ണൻ റിപ്പോർട്ടും അവതരിപ്പിച്ചു. വി.പി രതി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ എ.ഗോവിന്ദൻ, കെ.സി പത്മനാഭൻ, കേന്ദ്ര നിർവാഹകസമിതി അംഗം വി.വി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. പി.കെ.പ്രഭാകരൻ, വി.പിരതി, താരേഷ്.കെ.പി, രാഹുൽ .ടി.ഒ എന്നിവർചർച്ചയിൽ പങ്കെടുത്തു,
ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട പരിഷത്ത് പ്രവർത്തകരായ ജില്ലാ പഞ്ചായത്ത് അംഗം പി.പി റെജി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പി.സൗമിനി ടീച്ചർ, മയ്യിൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ടി.കെ ബാലകൃഷ്ണൻ എന്നിവരെ മുൻ സംസ്ഥാന സെക്രട്ടരി പി.കെ ഗോപാലകൃഷ്ണൻ അനുമോദിച്ചു. കെ.ശ്രീധരൻ മാസ്റ്റർ അനുഭവങ്ങൾ പങ്കുവെച്ചു. സ്വാഗത സംഘം ചെയർമാൻ രവി നമ്പ്രം സ്വാഗതവും സി.വിനോദ് നന്ദിയും പറഞ്ഞു,
ഭാരവാഹികൾ
പ്രസിഡൻ്റ് : വി.വി പ്രേമരാജൻ
വൈസ് പ്രസിഡൻ്റ് : വി.പി രതി
സെക്രട്ടറി : സി.മുരളീധരൻ.
ജോയിൻ്റ് സെക്രട്ടറി : സി.വിനോദ്
ട്രഷറർ : ടി.വി ബിജു കുമാർ
