മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം ; കണ്ണൂരിൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണു


കണ്ണൂർ :- കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ തിങ്കളാഴ്ച്ച രാവിലെ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിക്കിടെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് തളർച്ച അനുഭവപ്പെട്ടു. രാവിലെ 9.30 ന് പൊലിസിൻ്റെയും വിവിധ വകുപ്പുകളുടെയും പരേഡ് സ്വീകരിച്ചതിനു ശേഷം റിപ്പബ്ലിക്ക് ദിന പ്രസംഗം നടത്തി കഴിഞ്ഞതിനു ശേഷമാണ് മന്ത്രിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ പോലീസും ആരോഗ്യവകുപ്പ് അധികൃതരും ചേർന്ന്  ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.




Previous Post Next Post