കണ്ണാടിപ്പറമ്പ് വയത്തൂർ കാലിയാർ ക്ഷേത്രം ഊട്ടുത്സവത്തിന് ഇന്ന് തുടക്കം


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് വയത്തൂർ കാലിയാർ ക്ഷേത്രത്തിലെ ഊട്ടുത്സവത്തിന് ഇന്ന് ഫെബ്രുവരി 2 തിങ്കളാഴ്ച വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം കോയ്മ മംഗലശ്ശേരി നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടക്കുന്ന തിരുവത്താഴത്തിന് അരിയളവോടെ സമാരംഭം കുറിക്കും. 

നാളെ ഫെബ്രുവരി 3 ചൊവ്വാഴ്ച രാവിലെ നവകപൂജ, നവകാഭിഷേകം, ഉച്ചപൂജ, ശ്രീഭൂതബലി ബുധനാഴ്ച വൈകുന്നേരം 5.30 ന് കലവറ സമർപ്പണം, ക്ഷേത്രം മാതൃസമിതിയുടെ ശിവസഹസ്രനാമ പാരായണം. ഫെബ്രുവരി 5 വ്യാഴാഴ്ച ചാലോട്ട്, നാറാത്ത്, കൊളച്ചേരി നെയ്യമൃത് മഠങ്ങളിൽ നിന്നും നെയ്യമൃത് എഴുന്നള്ളത്ത് വൈകുന്നേരം 4 മണിക്ക് തായമ്പക, 6.30 ന് സാമഗേയ സംഗീതവിദ്യാലയം കണ്ണാടിപ്പറമ്പ് അവതരിപ്പിക്കുന്ന സംഗീതാർച്ചന. രാത്രി 8 മുതൽ ഊട്ടുത്സവത്തിന്റെ പ്രധാന ചടങ്ങായ നെയ്യാട്ടം നടക്കും. 

മഹോത്സവ ദിവസമായ 6 വെള്ളിയാഴ്ച രാവിലെ 8 ന് ഏച്ചൂർ കോട്ടം മാതൃ സമിതിയുടെ നാമസങ്കീർത്തനം 10 ന് ശ്രീ രാമാഞ്ജനേയ ഭജനസമിതി കണ്ണൂർ അവതരിപ്പിക്കുന്ന ഭജനാമൃതം ഉച്ചയ്ക്ക് പ്രസാദഊട്ട് വൈകു: 3ന് തായമ്പക, തുടർന്ന് ശ്രീഭൂതബലി, തിടമ്പ് നൃത്തം,കലാമണ്ഡലം മഹേന്ദ്രനും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻ തുള്ളൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, തിരിച്ചെഴുന്നള്ളത്ത്, തായമ്പക, തിരു നൃത്തത്തോടെ ഉത്സവത്തിന് സമാപനമാകും. വിശേഷാൽ പൂജകൾക്കും ചടങ്ങുകൾക്കും തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടും മേൽശാന്തി ഇ.എൻ ഗോവിന്ദൻ നമ്പൂതിരിയും മുഖ്യകാർമികത്വം വഹിക്കും.

Previous Post Next Post