ഇറാൻ പരോമന്നത നേതാവ് ആയത്തുള്ള അലി ഖമേനിയ കൊല്ലപ്പെട്ടതായി ഇറാനിയൻ ടി.വി സ്ഥിരീകരിച്ചു

 


തെഹ്‌റാന്‍: -യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനിയയും അടുത്ത ബന്ധുക്കളും സൈനിക മേധാവികളും ഇസ്രായേൽമിസൈൽ വർഷത്തിൽ കൊല്ലപെട്ടതായി സ്ഥിരീകരിച്ച് ഇറാനിയന്‍ ടിവി. രാജ്യത്ത് 40 ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ഏഴു ദിവസം ഓഫീസുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഖമേനിയുടെ മകള്‍, മരുമകന്‍, ചെറുമകന്‍ എന്നിവരും കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖമേനിയ കൊല്ലപ്പെട്ടന്ന് ഇസ്രായേലും അമേരിക്കയും നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇറാന്‍ സ്ഥിരീകരണം നല്‍കിയിരുന്നില്ല. ഖമേനി കൊല്ലപ്പെട്ടുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ,ഇസ്രായേൽ ഭരണാധികാരി ബെഞ്ചമിൻ നെതന്യാഹുവും സാമൂഹ്യ മാധ്യമത്തിലൂടെ സ്ഥിരീകരിച്ചിരുന്നു

Previous Post Next Post