കാർഷിക, ഉത്പാദന മേഖലയ്ക്ക് മുൻഗണന നൽകി മലപ്പട്ടം ഗ്രാമപഞ്ചായത്ത് ബജറ്റ്


മലപ്പട്ടം :- കാർഷിക മേഖലയെയും പ്രാദേശിക ഉത്പാദന പ്രവർത്തനങ്ങളെയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മലപ്പട്ടം ഗ്രാമപഞ്ചായത്ത് വാർഷിക ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത്‌  വൈസ് പ്രസിഡന്റ്‌ വാസന്തി പി.വി ബജറ്റ്  അവതരിപ്പിച്ചു. പ്രസിഡന്റ്‌ പി.പി ലക്ഷ്മണൻ അധ്യക്ഷനായി.

പഞ്ചായത്തിലെ കർഷകരെ സ്വയംപര്യാപ്തരാക്കുകയും യുവാക്കളെ കാർഷിക-ഉത്പാദന രംഗത്തേക്ക് ആകർഷിക്കുകയും ചെയ്യുന്നതിനുള്ള പദ്ധതികളുണ്ട്. കുടിവെള്ളം, റോഡ് വികസനം, വയോജനക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യ മേഖലകൾക്കുമായി തുല്യ പരിഗണന നൽകിയിട്ടുണ്ട്.


Previous Post Next Post