മട്ടന്നൂർ :- യുദ്ധപശ്ചാത്തലത്തിൽ നിർത്തിയ സർവീസ് പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ-മസ്കത്ത് സർവീസാണ് ആരംഭിച്ചത്. 4 ദിവസ ത്തെ ഇടവേളയ്ക്കു ശേഷം കണ്ണൂരിൽ നിന്ന് ആദ്യ രാജ്യാന്തര സർവീസ് ഇന്നലെ വൈകുന്നേരം 5.59 ന് പുറപ്പെട്ടു. വൈകുന്നേരം 5 മണിക്ക് ഷെഡ്യൂൾ ചെയ്ത വിമാനം ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.
തിരിച്ച് മസ്കത്തിൽ നിന്നുള്ള സർവീസ് പുലർച്ചെ 2 മണിക്ക് ആണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് മറ്റു സർവീസുകൾ പുനരാരംഭിച്ചില്ല. അതേസമയം കണ്ണൂരിൽ നിന്നുള്ള രാജ്യാന്തര സർവീസുകൾ റദ്ദാക്കി. ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നിവയുടെ 13 സർവീസുകളാണ് റദ്ദാക്കിയത്. ഇന്നും എയർ ഇന്ത എക്സ്പ്രസിന്റെ മസ്‌കത്ത് സർവീസ് ഒഴികെ മറ്റുസർവീസുകൾ നടക്കില്ല.
