കണ്ണൂർ :- എല്ലാദിവസവും ഉച്ചയ്ക്ക് 3 മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെട്ടിരുന്ന കോഴിക്കോട് -കണ്ണൂർ പാസഞ്ചറിന്റെ (56617) സമയക്രമം മാറ്റി. ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടിയ സാഹചര്യത്തിലാണ് സമയക്രമം മാറ്റിയത്.
മാർച്ച് 16 മുതൽ ഉച്ചയ്ക്ക് 2.05 നാണ് തീവണ്ടി പുറപ്പെടുക. പതിവുപോലെ വൈകുന്നേരം 5.20 ന് കണ്ണൂരിലെത്തും. വെള്ളയിൽ (2.09), കൊയിലാണ്ടി (2.38), പയ്യോളി (3.20), വടകര (3.33), മാഹി (3.50), തലശ്ശേരി (4.02), കണ്ണൂർ സൗത്ത് (4.47) എന്നിങ്ങനെയാണ് പ്രധാന സ്റ്റേഷനുകളിലെ പുതിയ സമയക്രമം.
