കൊളച്ചേരി :- ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾക്ക് അർഹമായ പരിഗണന നൽകണം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന എല്ലാവിധ ചടങ്ങുകളിലും പ്രധാനപ്പെട്ട അവലോകന യോഗങ്ങൾ,സ്‌കൂൾ, അംഗനവാടി പ്രവേശനോത്സവങ്ങൾ ഉൾപ്പെടെയുള്ള മറ്റു പരിപാടികളിലും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളെ പങ്കെടുപ്പിക്കുന്നതിന് നിർദ്ദേശം നൽകണമെന്ന് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൻ ശ്രീധരൻ സംഘമിത്ര പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഏഴ് വർഡുകൾ വരെ ഉൾപ്പെട്ടിട്ടുള്ളതാണ് ബ്ലോക്ക് ഡിവിഷനുകൾ എന്നാൽ വാർഡുകളിലെ പൊതുസ്ഥാപനങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ നിന്നു പോലും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളെ ഒഴിവാക്കുന്ന രീതിയാണ് തുടർന്ന് വരുന്നത്. കഴിഞ്ഞ കാലങ്ങളിൽ പരിപൂർണമായി അവഗണിക്കുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. ഇതിന് സമൂലമായ മാറ്റം വരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജനപ്രതിധികൾക്ക് അർഹമായ പ്രാതിനിധ്യം നൽകാൻ ബന്ധപ്പെട്ടവർ നിർദ്ദേശം നൽകണമെന്നും ശ്രീധരൻ സംഘമിത്ര ആവശ്യപ്പെട്ടു.
