കരിങ്കൽക്കുഴി :- നണിയൂർ ലക്ഷ്യ സ്വയം സഹായസംഘത്തിന്റെ നേതൃത്വത്തിൽ SSLC, പ്ലസ് 2, LSS, USS, NMMS ഉന്നതവിജയികളെ അനുമോദിച്ചു. ചടങ്ങ് കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ ടി.വി ഷമീമ ഉദ്ഘാടനം ചെയ്തു. രജിത്ത് എ.വി അധ്യക്ഷത വഹിച്ചു. മോട്ടിവേറ്റർ രജിത എം.പി കൂട്ടികൾക്കും രക്ഷിതാക്കുമുള്ള ക്ലാസ് നയിച്ചു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് അരോഗ്യ ,വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് ചെയർപേഴ്സൺ ടിന്റുസുനിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.രമേശൻ,വാർഡ് മെമ്പർമാരായ കെ.പ്രസന്ന, സി.പുരുഷോത്തമൻ, നണിയൂർ എ.എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് കെ.സി സംഗീത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രശസ്ത മോട്ടിവേറ്റർ രജിത എം പി ക്ലാസുകൾ നയിച്ചു.
രജിത് എ വി അധ്യക്ഷതയും ഭാസ്കരൻ.പി നണിയുർ സ്വാഗതവും സുവർണ്ണ കുമാരി നന്ദിയും പറഞ്ഞു.
