കർഷകദിനത്തിന്റെ ഭാഗമായി മയ്യിൽ ഗ്രാമപഞ്ചായത്ത് സംഘാടക സമിതി രൂപീകരിച്ചു


മയ്യിൽ :- ചിങ്ങം 1 കർഷകദിനത്തിന്റെ ഭാഗമായി മയ്യിൽ ഗ്രാമപഞ്ചായത്ത് സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. പഞ്ചായത്ത്‌ പ്രസിഡന്റ് സി.സി വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.ജെ രേഖ ഉദ്ഘാടനം ചെയ്തു.  101 അംഗ സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും പച്ചക്കറി വിത്ത് വിതരണം ചെയ്തു. 

മയ്യിൽ കൃഷി അസിസ്റ്റന്റ് ബിനോജ്, അഖിൽ പി.വി, ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ യു.ലക്ഷ്മണൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ  യു.ജനാർദ്ദനൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ ബാലകൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.രമേശൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.പി ശ്രീജ, മയ്യിൽ ഗ്രാമപഞ്ചായത്ത്‌ മെമ്പർമാർ, ആസൂത്രണ സമിതി അംഗങ്ങൾ, കർഷകർ, പൊതുജനങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പാടശേഖര സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ സുരേഷ് ബാബു സ്വാഗതവും വൈസ് പ്രസിഡന്റ്‌ എൻ.വി ശ്രീജിനി നന്ദിയും പറഞ്ഞു.

Previous Post Next Post