കരിങ്കൽക്കുഴി :- KS & AC യുടെ നേതൃത്വത്തിൽ എസ്.ജാനകി അനുസ്മരണം സംഘടിപ്പിച്ചു. ഗായകനും അധ്യാപകനും മാധ്യമപ്രവർത്തകനുമായ ആരിഫ് കടമ്പേരി ഉദ്ഘാടനം ചെയ്തു. മനസ്സിൽ കുളിർമ്മയും സന്തോഷവും പ്രണയവും വിരഹവും വേദനയും മാതൃഭാവവും സാന്ത്വനവുമേകിയ ഗാനങ്ങൾ സമ്മാനിച്ച മഹാഗായികയായിരുന്നു എസ് ജാനകി എന്ന് ആരിഫ് കടമ്പേരി പറഞ്ഞു.
പരിപാടിയിൽ രമേശൻ നണിയൂർ അധ്യക്ഷനായി. പ്രശസ്ത നാടക സംവിധായകനും മുൻഷി ഫെയിം നടനുമായ രാജേന്ദ്രൻ നാറാത്ത് വിശിഷ്ടാതിഥിയായി. ഗ്രാമപഞ്ചായത്ത് മെമ്പർ പ്രസന്ന ശശീന്ദ്രൻ സംസാരിച്ചു. തുടർന്ന് ഗാനങ്ങളുടെ അവതരണവും നടന്നു. വി.വി ശ്രീനിവാസൻ സ്വാഗതവും എ.വി രജിത്ത് നന്ദിയും പറഞ്ഞു.







