കൊട്ടപ്പൊയിൽ :- നാട്ടിലെ പൊതുസ്ഥലങ്ങളുടെ ശുചിത്വവും സൗന്ദര്യവും ലക്ഷ്യമിട്ട് ബൊറൂസിയ കൊട്ടപ്പൊയിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ കനാൽ റോഡ് ശുചീകരിച്ചു. റോഡിന്റെ ഇരുവശങ്ങളിലും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ദുഷ്കരമാകും വിധം വളർന്ന കാടുകൾ നീക്കം ചെയ്ത് പ്രദേശം വൃത്തിയാക്കുന്ന പ്രവർത്തനത്തിൽ ക്ലബ് അംഗങ്ങൾ സജീവമായി പങ്കെടുത്തു.
സജീർ, താജുദ്ദീൻ, അഫ്സൽ, മുനവ്വിർ, ഷഹബാസ്,ഇസ്മയിൽ ,ഷഫീഖ് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നാടിന്റെ ശുചിത്വവും സാമൂഹിക നന്മയും മുൻനിർത്തി ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു. ക്ലബ് അംഗങ്ങളോടൊപ്പം നാട്ടുകാരും ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു.


