കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന 'വീട്ടിലേക്കൊരോട്ടോ' പദ്ധതിയുടെ ഭാഗമായി നാലാമത്തെ റോഡിൻ്റെ കുറ്റിയടിക്കൽ ചടങ്ങ് നടന്നു. 13-ാം വാർഡായ ചെമ്മാടത്തെ കെ.രോഹിണി, സി.ജ്യോതിഷ്, സി.ബാബു, കെ.അശോകൻ എന്നിവരടങ്ങുന്ന 4 കുടുംബങ്ങൾക്കാണ് വീട്ടിലേക്ക് ഒരുങ്ങുന്നത്. ഇതോടെ പഞ്ചായത്തിലെ 7 കുടുംബങ്ങൾക്ക് റോഡെന്ന സ്വപ്നം സഫലമാകുകയാണ്.
ചെമ്മാടത്തെ നിടിയേങ്ങ രവീന്ദ്രൻ്റെ രണ്ടര സെൻ്റ് ഭൂമിയാണ് ഇതിനായി വിട്ടു നൽകിയത്. രവീന്ദ്രനെ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ പൊന്നാട അണിയിച്ച് ആദരിച്ചു.ചടങ്ങിൽ വൈസ് പ്രസിഡൻ്റ് എം.പി സുശീല, പഞ്ചായത്തംഗം കെ.ജനാർദ്ദനൻ, വി.സി ജയപ്രകാശൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എം ബിന്ദു, എൻ.അനിൽ കുമാർ, പി.ദിവാകരൻ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

