അറിവുത്സവം തളിപ്പറമ്പ് സൗത്ത് സബ് ജില്ല മത്സരം സമാപിച്ചു

 


​എ.കെ.എസ്.ടി.യു, ജനയുഗം, സഹപാഠി എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ അറിവുത്സവം തളിപ്പറമ്പ് സൗത്ത് സബ് ജില്ല സീസൺ 9 മത്സരം നണിയൂർ എ.എൽ.പി സ്കൂളിൽ നടന്നു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സഖാവ് സി.എൻ. ചന്ദ്രൻ മത്സരം ഉദ്ഘാടനം ചെയ്തു.

​ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ പ്രഭാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡോ. പി.എം.ജി. നമ്പീശൻ മുഖ്യാതിഥിയാവുകയും വിജയികൾക്ക് സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. കെ.വി. ഗോപിനാഥൻ, പി. സുരേന്ദ്രൻ മാസ്റ്റർ, എം.എം. വനജ കുമാരി ടീച്ചർ, പി. പുരുഷോത്തമൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ.വി. ശശീന്ദ്രൻ സ്വാഗതവും നിഷ ടീച്ചർ നന്ദിയും പറഞ്ഞു.

Previous Post Next Post