ചെങ്ങളായി :- ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ബീക്കൺ ടൗൺ ആയി തിരഞ്ഞെടുക്കപ്പെട്ട ചെങ്ങളായി ടൗണിൽ രണ്ടാംഘട്ട മെഗാ ശുചീകരണം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിപിന ബി.പി ഉദ്ഘാടനം ചെയ്തു. മുക്കാടം മുതൽ അഡൂർ കടവ് പാലം വരെയുള്ള പ്രദേശങ്ങളിൽ ശുചീകരണം നടത്തി.
ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, വ്യാപാരികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വൈസ് പ്രസിഡണ്ട് കെ.കെ രവി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.വി രാജൻ, എം.വി ബിന്ദു വാർഡ് അംഗങ്ങളായ എം കെ ഭാസ്കരൻ, പി.കെ നഫീസ, റെജീന.എം എന്നിവർ നേതൃത്വം നൽകി.
