മയ്യിൽ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേനയുടെ 'ഇതൾ' കാറ്ററിംഗ് സർവീസ് ഉദ്ഘാടനം ചെയ്തു


മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് ഹരിതകർമസേനയുടെ സംരംഭമായ 'ഇതൾ ' കാറ്ററിംഗ് സർവീസ് ഉദ്ഘാടനം ചെയ്തു. മയ്യിൽ സാറ്റ്കോസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ്‌ കുര്യൻ ഉദ്ഘാടനം നിർവ്വഹിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഷാജി കൊഴുക്കുന്നേൽ ലോഗോ പ്രകാശനം ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി കെ.ദിവാകരൻ പദ്ധതി വിശദീകരണം നടത്തി. 

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജിനി എൻ.വി, ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ സുനിൽകുമാർ കെ.എം, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ ബാലകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ പി.പി, കുടുംബശ്രീ CDS ചെയർപേഴ്സൺ ബിന്ദു.എം, ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ യു.ലക്ഷ്മണൻ, മയ്യിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി മോഹനൻ, മയ്യിൽ മിൽക്ക് സൊസൈറ്റി പ്രസിഡന്റ് സി.കെ പ്രേമരാജൻ, വ്യാപാരി വ്യവസായി സമിതി പ്രതിനിധി ബാബു പണ്ണേരി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി രാജീവൻ മാണിക്കോത്ത്, രാഷ്ട്രീയ പ്രതിനിധി എ ബാലകൃഷ്ണൻ എന്നിവർ ആശംസസകളർപ്പിച്ച് സംസാരിച്ചു. 

ജനപ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ, വിവിധ രാഷ്ട്രീയ, സംഘടനാ പ്രതിനിധികൾ, കുടുംബശ്രീ ADS അംഗങ്ങൾ, വർക്കിംഗ്‌ ഗ്രൂപ്പ്‌ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.രമേശൻ സ്വാഗതവും പഞ്ചായത്ത് VEO വിജിൽ നന്ദിയും പറഞ്ഞു.

Previous Post Next Post