കണ്ണൂർ :- നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഗുണ്ടയുമായ ചിറക്കൽ കീരിയാട് സ്വദേശി ഷഫീഖ് ടി.പിയെ കാപ്പ നിയമപ്രകാരം കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാർശപ്രകാരം കണ്ണൂർ ജില്ലാ കളക്ടറാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്.
ലഹരിവസ്തുക്കളുടെ കടത്ത്, വില്പന, അതിക്രമം, വധഭീഷണി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഷഫീഖ്. നിലവിൽ കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ 33.28 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിൽ കൂത്തുപറമ്പ് സബ് ജയിലിൽ റിമാൻഡിലാണ് .
