പെരുമാച്ചേരി :- ശ്രീ കൊട്ടിയൂർ പെരുമാൾ സേവാസംഘം മന്ദമ്പേത്ത് മഠപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം പുത്തരി വെള്ളാട്ടം നവംബർ 3 ചൊവ്വാഴ്ച നടക്കും.
ഉച്ചയ്ക്ക് മലയിറക്കൽ കർമ്മം, മടയന്റെ കലാശം, വൈകുന്നേരം 5.30 ന് മുത്തപ്പൻ വെള്ളാട്ടം എന്നിവ നടക്കും. 7 മണി മുതൽ പ്രസാദസദ്യയും ഉണ്ടായിരിക്കും.
