കാസർഗോഡ് :- കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചർ എഡ്യുക്കേഷൻ സെന്റർ കാസർഗോഡ് ഗാന്ധിജയന്തി വിവിധ പരിപാടികളോടെ ആചരിച്ചു. വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ‘ഗാന്ധിവര’ സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ജീവിതവും ആശയങ്ങളും പ്രതിഫലിപ്പിക്കുന്ന വിവിധ ചിത്രങ്ങൾ വിദ്യാർഥികളും അധ്യാപകരും ചേർന്ന് വലിയ ക്യാൻവാസിൽ വരച്ചൊരുക്കി. പരിപാടിക്ക് സെന്ററിലെ ഫൈൻ ആർട്സ് അസിസ്റ്റന്റ് പ്രൊഫസർ രാജേഷ് മുല്ലക്കൊടി നേതൃത്വം നൽകി.
തുടർന്ന് ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകവും കലാരൂപങ്ങളും അവതരിപ്പിച്ച ‘കോക്ടെയിൽ’ കൾച്ചറൽ ഷോ അരങ്ങേറി. അധ്യാപക വിദ്യാർഥികളുടെ നേതൃത്വത്തിൽ ക്യാമ്പസ് ശുചീകരണവും സംഘടിപ്പിച്ചു. ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ പരിപാടികളിൽ അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.
