സ്‌കൂളുകളിൽ ഇനി കൃഷിപാഠങ്ങളും, അധ്യാപകർ കൃഷിയും പഠിപ്പിക്കും ; 'കതിര്' കാർഷിക ക്ലബ് പദ്ധതിക്ക് തുടക്കമാകുന്നു


കാസർഗോഡ് :- വിദ്യാർഥികളിൽ കൃഷിയോടുള്ള അഭിരുചിയും പരിസ്ഥിതി ബോധവും വളർത്തിയെടുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പും കൃഷിവകുപ്പും ചേർന്ന് സ്കൂളുകളിൽ നടപ്പാക്കുന്ന 'കതിര് ' (കേരള അഗ്രിക്കൾച്ചർ ടെക്നോളജി ഹെറിറ്റേജ് ആൻഡ് ഇനവേഷൻ ഫോർ റൂറൽ അണ്ടർസ്റ്റാൻഡിങ്) കാർഷിക ക്ലബ് പദ്ധതിക്ക് തുടക്കമാകുന്നു. പദ്ധതിപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇരു വകുപ്പുകളിൽനിന്നും മാസ്റ്റർ ട്രെയിനർമാരെ തിരഞ്ഞെടുത്ത് പരിശീലനം നൽകാൻ നടപടി തുടങ്ങി. ഓരോ ജില്ലയിൽ നിന്നും കൃഷിയിൽ താത്പര്യവും ക്ലാസെടു ക്കാൻ പ്രാവീണ്യവുമുള്ള മൂന്ന് അധ്യാപകരെ വീതം തിരഞ്ഞെ ടുത്താണ് മാസ്റ്റർ ട്രെയിനർമാരാക്കുന്നത്.

തിരുവനന്തപുരം ആനയറയിലെ സംസ്ഥാന കാർഷിക മാനേജ്‌മെൻ്റ് ആൻഡ് എക്സ്‌റ്റൻഷൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടി(സമേതി)ലാകും മാസ്റ്റർ ട്രെയിനർമാ ക്കുള്ള ശാസ്ത്രീയ കൃഷിപരിശീല നം. കൃഷി, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുടെ യോഗത്തിലെ തീരുമാനത്തിൻ്റെ അടിസ്ഥാ നത്തിലാണ് പരിശീലന പരിപാ ടിക്ക് രൂപം നൽകിയത്. പരിശീ ലനം നേടിയ ഈ മാസ്റ്റർ ട്രെയിനർമാരാകും സ്കൂളുകളിൽ ക്ലബി ൻ്റെ ചുമതലയുള്ള അധ്യാപക രെ പരിശീലിപ്പിക്കുക. ഇവരുടെ മേൽനോട്ടത്തിലാകും കതിരു ക്ലബുകളുടെ പ്രവർത്തനം.

ക്ലബുകളുടെ പ്രവർത്തനങ്ങൾ കൃഷിവകുപ്പിൻ്റെ അഗ്രിക്കൾച്ചറൽ ഇൻഫർമേഷൻ മാനേജ്‌മെൻ്റ് സിസ്റ്റം (എ.ഐ.എം.എസ്) പോർട്ടലിൽ രജിസ്റ്റർ ചെയ്യും. ഓരോ സ്കൂളിലെയും ക്ലബ് പ്രവർത്തനങ്ങൾക്ക് അതത് കൃഷി ഭവനുകളിലെ ഉദ്യോഗസ്ഥർ വിത്തുകൾ, തൈകൾ, സാങ്കേതിക മാർഗനിർദേശങ്ങൾ എന്നിവ നൽകും. വിദ്യാർഥികൾ വിളയിച്ചെടുക്കുന്ന ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ചെറിയ രീതിയിലുള്ള ഡിജിറ്റൽ, ഓൺലൈൻ വിപണന പ്ലാറ്റ്ഫോമുകൾ സജ്ജമാക്കാനും പദ്ധതിയുണ്ട്.

ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 500 സ്കൂളുകളിലാണ് കതിരു കാർഷിക ക്ലബുകൾ തുടങ്ങുന്നത്. തുടർന്ന് ഇത് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലേക്കും വ്യാപിപ്പിക്കും. ക്ലബുകളുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഓരോ സ്കൂളിനും കൃഷിവകുപ്പ് 10,000 രൂപ വീതം സീഡിങ് മണിയായി നൽകും. കാർഷിക ക്ലബ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് പഠനത്തിൽ വെയ്‌റ്റേജ് മാർക്ക് നൽകുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്.

Previous Post Next Post