മയ്യിൽ :- വേളം ശ്രീ മഹാഗണപതി ക്ഷേത്രം നവരാത്രി ആഘോഷം ഒക്ടോബർ 18 ഞായറാഴ്ച മുതൽ 21 വരെ പ്രത്യേക പൂജാദി കർമ്മങ്ങളും വിവിധ കലാപരിപാടികളോടും കൂടി നടത്തും. ഒക്ടോബർ 18 ന് രാവിലെ 10 മുതൽ ഗ്രന്ഥം വെപ്പ്, വൈകുന്നേരം 6 മണിക്ക് പ്രശസ്ത സോപാന സംഗീതജ്ഞൻ സോപാനരത്നം കലാചാര്യ പയ്യന്നൂർ കൃഷ്ണമണി മാരാർ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് നാദം കലാക്ഷേത്രം മയ്യിൽ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, തിരുവാതിരക്കളി, രുദ്രലയ കോറളായി അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി തുടങ്ങിയവ അരങ്ങേറും.
ഒക്ടോബർ 19 ന് വൈകുന്നേരം 7 മണി മുതൽ ക്ഷേത്രം മാതൃസമിതിയുടെ തിരുവാതിരക്കളി, സ്വരലയ മയ്യിൽ അവതരിപ്പിക്കുന്ന ഭക്തിഗാനമേള, ഒക്ടോബർ 20 ന് വൈകുന്നേരം 7 മണി മുതൽ വിവിധ കലാപരിപാടികൾ, വാഹന പൂജ, ആയുധ പൂജ എന്നിവ നടക്കും. ഒക്ടോബർ 21 ന് രാവിലെ 7 മണിക്ക് ഗ്രന്ഥം എടുക്കൽ, വിദ്യാരംഭംവൈകുന്നേരം 6.30 മുതൽ ഹരാശ്രീ നാട്യ കലാക്ഷേത്രം ചക്കരക്കൽ അവതരിപ്പിക്കുന്ന ഭക്തിലഹരി ഭജൻസ്, സംഗീത മാലിക, നൃത്തനൃത്യങ്ങൾ തുടങ്ങിയവ അരങ്ങേറും.

