അയച്ച മെയിലിനോട് പ്രതികരിച്ചില്ല, പിണറായിയുടെ വീട്ടിൽ നേരിട്ടെത്തി ചുമരിൽ സമൻസ് പതിപ്പിച്ചതിൽ വിശദീകരണവുമായി ED


തിരുവനന്തപുരം :- മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെത്തി സമൻസ് ചുമരിൽ പതിപ്പിച്ചതിൽ വിശദീകരണവുമായി എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). ഇന്നലെ മെയിലിൽ നോട്ടീസ് അയച്ചിരുന്നുവെന്നും എന്നാൽ ഇത് സ്വീകരിച്ചു കൊണ്ടുള്ള മറുപടി പ്രതികരണം പിണറായിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ഇ ഡി വ്യക്തമാക്കി. നോട്ടീസ് കൈപ്പറ്റിയെന്ന മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് വീട്ടിൽ നോട്ടിസ് പതിച്ചതെന്നും ഉദ്യോഗസ്ഥർ വിവരിച്ചു. പി എം എൽ എ പ്രകാരം നോട്ടീസ് ഏറ്റെടുക്കാൻ വിസമ്മതിച്ചാൽ താമസ സ്ഥലത്ത് പതിപ്പിക്കാം. ഇത് നിയമ പ്രകാരം ഉള്ള നടപടിയാണെന്നും ഇ ഡി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. 

ഇന്ന് രാവിലെയാണ് പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള സ്വകാര്യ വസതിയിലെത്തി ഇ ഡി ഉദ്യോഗസ്ഥർ സമൻസ് ചുവരിൽ പതിപ്പിച്ചത്. വരുന്ന വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് സമൻസിലെ നിർദേശം. ഇ ഡി സംഘം എത്തുമ്പോൾ പിണറായിയും ഭാര്യയും മകളും വീട്ടിൽ9 ഉണ്ടായിരുന്നില്ല. പിണറായി കണ്ണൂരിലാണുള്ളത്. സമൻസ് തപാൽ മാർഗ്ഗം ലഭിക്കുമെന്ന് കരുതിയിരുന്ന സ്ഥാനത്താണ് ഉദ്യോഗസ്ഥർ നേരിട്ടെത്തി ചുമരിൽ പതിപ്പിച്ചത്. സംഭവം അറിഞ്ഞതിനെ തുടർന്ന് മുൻ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള മുതിർന്ന സി പി എം നേതാക്കൾ പ്രതിപക്ഷ നേതാവിന്റെ വീട്ടിലെത്തിയിട്ടുണ്ട്.

Previous Post Next Post