ഇരിക്കൂർ: -പട്ടാന്നൂർ കൊളപ്പ് അഞ്ചാംപീടികയിലെ മാതാപിതാ വിലാസത്തിൽ കൊളപ്പ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർ സി.എച്ച്. രാമസുകേശൻ (59) കുഴഞ്ഞുവീണു മരിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഉച്ചഭക്ഷണം കഴിക്കാനായി അഞ്ചാംപീടികയിലെ വീട്ടിലെത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.
പരേതരായ സി.എച്ച്. ഗോപാലപ്പണിക്കരുടെയും നാരായണി അമ്മയുടെയും മകനാണ്.
ഭാര്യ: സി.എച്ച്. ലിജി (വെള്ളാട്).
മക്കൾ: സ്നേഹ, സാന്ദ്ര,ശ്രേയ.
സഹോദരങ്ങൾ: സി.എച്ച്. വിജയകുമാരി അദ്ധ്യാപിക (ഏരുവേശ്ശി), വസന്ത (കൊളോളം), വിമല (പാണലാട്), സുമേഷ്.
സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് പൊറോറ നിദ്രാലയത്തിൽ നടക്കും
