സാംസ്കാരിക പാട്ടു വണ്ടി പര്യടനം നടത്തി 


മയ്യിൽ : ജനുവരി 1 ന് നടക്കുന്ന വനിതാ മതിലിന്റ പ്രചരണാർഥം പുരോഗമന കലാസാഹിത്യ സംഘം മയ്യിൽ മേഖല കമ്മറ്റിയുടെ നേത്രത്വത്തിൽ സാംസ്കാരിക പാട്ടു വണ്ടി അഭിനേത്രി രജിത മധു ഉദ്ഘാടനം ചെയ്തു.
എഴുത്ത്കാരി ശൈലജ തമ്പാൻ അധ്യക്ഷത വഹിച്ചു. ശ്രീധരൻ സംഘമിത്ര ,കെ .പി കുഞ്ഞികൃഷ്ണൻ ,ഒ.എം ദിവാകരൻ, കെ.രാമകൃഷ്ണൻ ,സലാം കണ്ണാടിപറമ്പ് ,രതീശൻ ചെക്കിക്കുളം പ്രസംഗിച്ചു.
വാണിദേവി, മയ്യിൽ ,ആനന്ദ് രാജിവൻ ,വിജയകുമാർ നാറാത്ത്,
നിഷാന്ത് ചേലേരി ,അഭിലാഷ് കണ്ടക്കൈ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. മൊടപ്പത്തി നാരായണൻ ഏകപാത്ര നാടകം അവതരിപ്പിച്ചു.
ഓ എം മധുസൂദനൻ സ്വാഗതവും ഡോ :സി.ശശിധരൻ നന്ദിയും പറഞ്ഞു.
Previous Post Next Post