സ്വഫ ഹിഫ്‌ളുൽ ഖുർആൻ കോളേജ് സനദ് ദാന സമ്മേളനവും,കെട്ടിടോൽഘാടനവും ഡിസംബർ 28,29,30 തീയതികളിൽ
- കെട്ടിടത്തിന്റെ ഉദ്ഘാടനം ഡിസംബർ 29ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിക്കും
- ഡിസംബർ 29 ന് വിദ്യാഭ്യാസ യുവജനസമ്മേളനം
- സമാപന സമ്മേളനത്തിന് കർണാടക വഖ്ഫ് ബോർഡ് മന്ത്രി അഹമ്മദ് ഖാൻ മുഖ്യാതിഥിയാകും.
കമ്പിൽ :- കമ്പിൽ കുമ്മായക്കടവ് സ്വഫാ ഖുർആൻ കോളേജിലെ വാർഷിക സനദ് ദാന സമ്മേളനവും കെട്ടിടോദ്ഘാടനവും ഡിസംബർ 28, 29 ,30 തീയതികളിൽ നടക്കും.
സ്ഥാപനത്തിന്റെ ആധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ച സ്വന്തമായ ഇരു നില കെട്ടിടത്തിന്റെ ഉദ്ഘാടനം ഡിസംബർ 29ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിക്കും.
28ന് രാവിലെ മഖാം സിയാറത്തോടെ ആരംഭിക്കുന്ന സമ്മേളനം ഉച്ചക്ക് രണ്ടു മണിക്ക് സയ്യിദ് അസ്ലം തങ്ങൾ അൽ മഷ്ഹൂർ പതാക ഉയർത്തും. വൈകുന്നേരം 6:30ന് പി കെ പി അബ്ദുസ്സലാം മുസ്ലിയാർ ഉദ്ഘാടനവും ,പി പി ഉമ്മർ മുസ്ലിയാർ അധ്യക്ഷത വഹിക്കും തുടർന്ന് ഹാഫിള് അഹ്മദ് കബീർ ബാഖവി കാഞ്ഞാർ അബ്ദുസമദ് പൂക്കോട്ടൂർ തുടങ്ങിയവർ പ്രഭാഷണം നിർവഹിക്കും.
29ന് നടക്കുന്ന വിദ്യാഭ്യാസ യുവജനസമ്മേളനം മുഹമ്മദ് യൂസഫ് ഉദ്ഘാടനം ചെയ്യും. പ്രൊഫസർ മുഹമ്മദ് സാഹിബ് മുഖ്യാതിഥിയാകും. അബ്ദുൽ ഹകീം ഫൈസി ആദ്യശ്ശേരി മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് രണ്ടുമണിക്ക് നടത്തുന്ന ഉലമാ-ഉമറാ കൺവെൻഷനിൽ അബ്ദുറഹ്മാൻ കല്ലായി മുസ്തഫ ഹുദവി ആക്കോട് എന്നിവർ സംബന്ധിക്കും.
വൈകുന്നേരം ഏഴുമണിക്ക് ദുആ മജ്ലിസ് സയ്യിദ് അലി ഹാശിം നദ് വി ഉദ്ഘാടനംചെയ്യും.
മാണിയൂർ അഹമ്മദ് മുസ്‌ലിയാർ നേതൃത്വം നൽകും.
30ന്പൂർവവിദ്യാർഥിസംഗമം ,വനിതാസംഗമം ,പ്രവാസിസംഗമം ,എന്നിങ്ങനെ വിവിധ സെഷനുകൾ നടക്കും .
വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം കോളേജ് രക്ഷാധികാരി സയ്യിദ് അസ്ലം തങ്ങൾ മശ്ഹൂർ ഉദ്ഘാടനംചെയ്യും. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ദുആക്ക് നേതൃത്വം നൽകും .സമസ്ത സെക്രട്ടറി ആലികുട്ടി മുസ്ലിയാർ സനദ് ദാനം നിർവഹിക്കും .
കർണാടക വഖ്ഫ് ബോർഡ് മന്ത്രി അഹമ്മദ് ഖാൻ മുഖ്യാതിഥിയാകും.
കെ എം ഷാജി
എംഎൽഎ ,ളിയാഉദ്ധീൻ ഫൈസി ,റാഷിദ് ഗസ്സാലി ,വി കെ അബ്ദുൽഖാദർ മൗലവി ,അബ്ദുറഹ്മാൻ അബ്ദുല്ല മുഹമ്മദ് സയ്യിദ് ഖത്തർ തുടങ്ങിയവർ സംസാരിക്കും.
സ്വഫാ ഹിഫ്ളുൽ ഖുർആൻ കോളേജ് 2006 നവംബർ ആറിനാണ് സ്ഥാപിതമായത് .
വിശുദ്ധ ഖുർആൻ പാരായണ മാധുര്യവും ആശയഗാംഭീര്യവും അറിയുകയും അറിയിക്കുകയും ചെയ്യുന്ന ഖുർആനിക പണ്ഡിതരെ സമുദായത്തിനും രാജ്യത്തിനും സമർപ്പിക്കുക എന്നതാണ് സ്ഥാപക ലക്ഷ്യം. ധാരാളം ഖുർആൻ പണ്ഡിതർ ഇതിനകം സ്ഥാപനത്തിൽനിന്ന് പഠനം പൂർത്തിയാക്കി ഉന്നത പഠനങ്ങളിലും സേവനങ്ങളിലും ഏർപ്പെട്ടുകൊണ്ടിരിക്കുന്നു .
കണ്ണൂരിൽ നടന്ന പത്രസമ്മേളനത്തിൽ സ്വഫ രക്ഷാധികാരി മലപ്പിൽ മൊയ്‌തീൻ ഹാജി,മഹല്ല് സെക്രട്ടറി ഷാജിർ പി പി ,സ്വഫ ചെയർമാൻ മൂലയിൽ മുഹമ്മദ് ഹാജി ,പ്രവാസി പ്രതിനിധി മുഹമ്മദ് കുഞ്ഞി പറമ്പിൽ സംബന്ധിച്ചു.