കോൺഗ്രസ്സ് ജന്മദിനം ആഘോഷിച്ചു
ചേലേരി :- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 134 ആം ജന്മദിനം ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു.
രാവിലെ ചേലേരിമുക്ക് അബ്ദു റഹ്മാൻ സ്മാരക മന്ദിരത്തിൽ പതാക ഉയർത്തി. തുടർന്ന് നേതാക്കളും പ്രവർത്തകരും ചേർന്ന് ജന്മദിന കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചു.
ചേലേരി മണ്ഡലം പ്രസിഡന്റ് എൻ പി പ്രേമാനന്ദൻ, കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി പി.രാമചന്ദ്രൻ മാസ്റ്റർ, ദളിത് കോൺ. ജില്ലാ ജന.സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, മഹിളാ കോൺ. മണ്ഡലം പ്രസിഡന്റ് വി സരോജിനി, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് യഹ്യ പള്ളിപ്പറമ്പ്, കെ വി പ്രഭാകരൻ, എ ശോഭന, കെ കെ പി കാദർ, മുരളിധരൻ, കെ ഭാസ്കരൻ ,എം .പി സന്തോഷ്, എ ബിജു, സുധീഷ് ചേലേരി, അഖിലേഷ് ,രതീഷ് ,ദാസൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.