AKPA സംസ്ഥാന സെക്രട്ടറിയെ ആദരിച്ചു
കൊളച്ചേരി :- ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) സംസ്ഥാന സെക്രട്ടറിയായി പുതുതായി തിരഞ്ഞെടുത്ത കണ്ണൂർ സ്വദേശി എം എം വിനോദ് കുമാറിനെ AKPA കണ്ണൂർ മേഖലാ കമ്മിറ്റി ആദരിച്ചു.
കണ്ണൂർ മേഖലാ പ്രസിഡന്റ് സി പി രാജീവൻ സെക്രട്ടറിയെ പൊന്നാട അണിയിച്ച് ആദരിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം പ്രജിത്ത് കണ്ണൂർ, ജില്ലാ വൈസ് പ്രസിഡന്റ് വത്സൻ അഴീക്കോട്, ജില്ലാ കമ്മിറ്റി അംഗം പവിത്രൻ മൊണാലിസ, മുരളി ശങ്കരൻ, മേഖലാ സെക്രട്ടറി പ്രകാശ് സാഗർ, മേഖലാ ട്രഷറർ കിഷോർ കുമാർ ,വൈസ് പ്രസിഡന്റ് ലത്തീഫ് കണ്ണൂർ , മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് ജയൻ പവൻ റാം എന്നിവർ സംബന്ധിച്ചു.
കണ്ണൂർ മേഖല പ്രസിഡന്റ് സി.പി .രാജീവൻ ചsങ്ങിന് അധ്യക്ഷത വഹിച്ചു.
പെരിന്തൽമണ്ണയിൽ വച്ച് ഡിസംബർ 19 ന് നടന്ന സംസ്ഥാന സമ്മേളനത്തിൽ വച്ചായിരുന്നു കണ്ണൂർ സ്വദേശി എം എം വിനോദ് കുമാറിനെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്.