അഭിവക്ത പാലത്തുംകരയിലെ പ്രവാസികൾ ദുബൈയിൽ ഒരുമിക്കുന്നു
പള്ളിപ്പറമ്പ്: പാലത്തുങ്കര പ്രവാസി കുടുംബ സംഗമം 2018 എന്ന ശീർഷകത്തിൽ ചരിത്ര പ്രസിദ്ധമായ പാലത്തുങ്കര പരിധിയിലുള്ള പളളിപ്പറമ്പ, കൊളച്ചേരി, ഉറുമ്പിയിൽ, കോടിപ്പോയിൽ, തയ്യിൽവളപ്പ്, ചേലേരി, കൊട്ടപ്പൊയിൽ, നെല്ലിക്കാപ്പാലം സ്വദേശികളായ പ്രവാസികളുടെ മഹാസംഗമം വിവിധ തരം കലാകായിക സാംസ്‌കാരിക പരിപാടികളോടെ ഈ മാസം (ഡിസംബർ 2018 ) 28 നു പ്രകൃതി രമണീയമായ ദുബായ് ക്രീക് പാർക്കിൽ വച്ച് നടക്കും. കണ്ണൂർ വിമാനത്താവളം നിലവിൽ വന്നതോടെ വെറും നാല് മണിക്കൂർ ദൂരത്തിലായ ഗൾഫ് രാജ്യങ്ങളിൽ നാടാടെയാണ് പാലത്തുങ്കര നിവാസികളുടെ ഇത്തരം പരിപാടി നടക്കുന്നത്.
വെള്ളിയാഴ്ച്ച രാവിലെ ഒൻപത് മണിമുതൽ നടത്തപ്പെടുന്ന പ്രസ്തുത പരിപാടിയിൽ ഉച്ചഭക്ഷണവും വൈകിട്ടുള്ള ലഘു ഭക്ഷണവും ലഭ്യമാക്കാനുള്ള സൗകര്യങ്ങൾ ഏർപ്പാട് ചെയ്തിട്ടുണ്ടെന്നു സംഘാടകർ അറിയിച്ചു. മുൻകൂട്ടി അറിയിച്ചാൽ വാഹന സൗകര്യവും ലഭ്യമാണ്. ആധുനീതിക പ്രവാസ ജീവിതത്തിന്റെ പുതിയ മുഖം തുറക്കുന്ന ഈ പരിപാടിക്ക് പങ്കെടുക്കന്നവർ അവരവരുടെ വിവരങ്ങൾ താഴെകാണുന്ന ലിങ്കിൽ അമർത്തി രേഖപ്പെടുത്താവുന്നതാണ്. https://goo.gl/forms/4fGS8qo0YqRhooH52