ഡിസംബർ 25 ദിവസവിശേഷം
ഇന്ന് ക്രിസ്തുമസ്... കാലിത്തൊഴുത്തിൽ കന്യകാമറിയത്തിന്റെ പുത്രനായി ജനിച്ച ദൈവപുത്രന്റ തിരുപ്പിറവിയുടെ ഓർമദിനം... എല്ലാവർക്കും ക്രിസ്മസ് ആശംസകൾ...
ഇന്ന് ദേശീയ സദ്ഭരണ ദിനം... മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജൻമദിനം.. 1924ൽ ഇന്നേ ദിവസമാണ് വാജ്പേയ് ജനിച്ചത്.. 2015ൽ ഭാരതരത്നം നൽകി ആദരിച്ചു. 2018ൽ മരണം.
1741- ആൻഡ്രൂ സെൽഷ്യസ് താപനില സംബന്ധിച്ച സെന്റി ഗ്രേഡ് തത്വം അവതരിപ്പിച്ചു..
1925- ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടി ഔദ്യോഗികമായി നിലവിൽ വന്നു..
1926- ജപ്പാനിലെ 126 മത് ചകവർത്തിയായി ഹിരോ ഹിതോ സ്ഥാനമേറ്റു..
1979- അഫ്ഗാനിസ്ഥാനി ൽ സോവിയറ്റ് യൂനിയന്റെ കടന്ന് കയറ്റം..
1989- റുമേനിയൻ ജനകീയ വിപ്ലവം. ഏകാധിപതി ചൗഷസ് ക്യൂ വധിക്കപ്പെട്ടു...
1991- സോവിയറ്റ് യുനിയൻ ഇല്ലതായി, 15 സ്വതന്ത്ര രാജ്യങ്ങളായി . ഗോർബച്ചേവ് പ്രസിഡണ്ട് പദവി ഒഴിഞ്ഞു..
2000- അന്ത്യോദയ അന്ന യോജന പദ്ധതി ആരംഭിച്ചു...
2002- ഗ്രാമീണ സ്വൽ ജലധാര പദ്ധതി തുടങ്ങി..
ജനനം
1642- ഐസക് ന്യൂട്ടൺ - ശാസ്ത്രജ്ഞൻ
1861- പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ.. ആദ്യകാല കോൺഗ്രസ് നേതാവ് - തുടർന്ന് ഹിന്ദുമഹാസഭയിൽ പ്രവർത്തിച്ചു.. ബനാറസ് സർവകലാശാല സ്ഥാപകൻ - 2015ൽ ഭാരതരത്നം നൽകി ആദരിച്ചു
1876- മുഹമ്മദാലി ജിന്ന _ പാക്കിസ്ഥാൻ രാഷ്ട്ര പിതാവ്...
1880- ഡോ. എം എം അൻസാരി.. 1927 ലെ INC പ്രസിഡണ്ട്..
1918- അൻവർ സാദത്ത് - ഈജിപ്ത് പ്രസിഡണ്ട്..
1919- നൗഷാദ് - ബോളിവുഡ് സംഗീത സംവിധായകൻ.. ധ്വനിയിലെ ഗാനങ്ങൾ വഴി മലയാളത്തിൽ ചിര പ്രതിഷ്ഠ നേടി..
1924- ഓം പ്രകാശ് ശർമ്മ - ഹിന്ദി ഡിറ്റക്ടീവ് നോവലിസ്റ്റ്..
1928- കപില വാത്സ്യായനൻ.. ശിൽപ്പി. ഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷനൽ സെൻറർ ഫോർ ഫൈൻ ആർട്സ് സ്ഥാപകൻ..
1939- നെയ്യാറ്റിൻകര വാസുദേവൻ - കർണാടക സംഗീതജ്ഞൻ..
1944- മണി കൗൾ - സമാന്തര സിനിമാ സംവിധായകൻ..
ചരമം
1763.. സൂരജ് മൽ... ജാട്ടുകളുടെ പ്ലേറ്റോ എന്നറിയപ്പെടുന്ന ഭരത് പൂർ രാജാവ്...
1796- വേലു നാച്ചിയാർ - ഇന്ത്യയുടെ ജോൻ ഓഫ് ആർക്ക്.. ഝാൻസി റാണിക്ക് മുമ്പ് ബ്രിട്ടിഷ് കാരോട് പൊരുതിയ ധീര വനിത...
1846- ശ്രീ സ്വാതി തിരുനാൾ രാമവർമ്മ.. സംഗിത ചക്രവർത്തിയായ തിരുവിതാംകുർ രാജാവ്.. ഗർഭശ്രീമാൻ എന്നറിയപ്പെട്ടു..
1961- ഭൂപേന്ദ്രനാഥ് ദത്ത - സോഷ്യോളജിസ്റ്റ്.. വിവേകാനന്ദന്റെ സഹോദരൻ.
1972- രാജഗോപാലാചാരി എന്ന രാജാജി - സ്വതന്ത്ര ഇന്ത്യയിലെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ ജനറൽ.
1977- ചാർലി ചാപ്ലിൻ.. ബ്രിട്ടിഷുകാരനായ ലോക പ്രശസ്ത ചലച്ചിത്ര നടൻ ഹാസ്യതാരം എന്ന നിലയിൽ പ്രശസ്തി.
1994- ഗ്യാനി സെയിൽ സിങ്. ഇന്ത്യയുടെ മുൻ രാഷ്ട്രപതി..
2004-നൃപൻ ചക്രവർത്തി. ഏറെക്കാലം ത്രിപുര മുഖ്യമന്ത്രിയായിരുന്ന CPI (M) നേതാവ്...
2007- ജി.പി.സിപ്പി - ബോളിവുഡ് സിനിമ സംവിധായകൻ...
2014- എൻ. എൽ. ബാലകൃഷ്ണൻ.. സിനിമാ നടൻ - സ്റ്റിൽ ഫോട്ടോഗ്രാഫർ (ഇന്നലെ വന്നത് ശരിയല്ല)
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)