റോഡു വളവിൽ കൂട്ടിയിട്ട ജില്ലി കൂന അപകടമാവുന്നു
വൻ ഉയരത്തിൽ കൂട്ടിയിട്ടിരിക്കുന്ന ഇത് പകുതി റോഡും അപഹരിച്ചു കഴിഞ്ഞു.
വളവ് റോഡ് ആയതിനാൽ എതൃഭാഗത്ത് നിന്നു വരുന്ന വാഹനങ്ങളെ ചിലപ്പോൾ കാണാൻ സാധിക്കാത്ത അവസ്ഥയും ഉണ്ട്.ഇതിലെ ജില്ലികൾ റോഡിൽ ചിതറിക്കിടക്കുന്നത് മൂലം ഇരുചക്രവാഹനക്കാർക്ക് അപകടം സംഭവിക്കാനും ഉള്ള സാധ്യത കൂടുതലാണ്. ചില വാഹനങ്ങൾ ഇതിനകം തന്നെ ഈ കൂനയിലേക്ക് കയറി പോയതിന് പരിസരവാസികൾ തന്നെ സാക്ഷിയാണ് .
അപകടം പതിയിരിക്കുന്ന ഈ കൂന എത്രയും വേഗം ഇവിടെ നിന്നും ഒഴിവാക്കാനുള്ള നടപടി അധികാരികൾ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെയും വാഹന യാത്രക്കാരുടെയും ആവശ്യം.