ഹാൻസുമായി വ്യാപാരി പിടിയിൽ
മയ്യിൽ :പഞ്ചായത്ത് അധികൃതരെയും എക്സസൈസിനെയും കബളിപ്പിച്ച് നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിവന്ന വ്യാപാരി പിടിയിൽ. മയ്യിൽ പാനൂർ കടവിലെ കെ കെ ഹസ്സനെ (56)യാണ് എസ് .ഐ എൻ .പി രാഘവനും സംഘവും പിടികൂടിയത്. ഇത് അഞ്ചാം തവണയാണ് ഇയാൾ പിടിയിലാകുന്നത്. കടയിലെ മേശവലിപ്പിൽ രഹസ്യഅറയിൽ സൂക്ഷിച്ച് വൻ തുകയ്ക്ക് ഇവ വിൽപന നടത്തുകയായിരുന്നു ഇയാളുടെ പതിവ്. കടയുടെ മറവിൽ നിരോധിത പുകയില വില്പന നടത്തുന്നത് പതിവായതോടെ പോലീസ് ഇന്നലെ കടയിൽ പരിശോധനക്കെത്തുകയും മേശവലിപ്പിൽ നിന്ന് ഹാൻസ് പിടികൂടുകയുമായിരുന്നു .നിയമംലംഘിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നത് പതിവാക്കിയ ഇയാളുടെ കടയുടെ ലൈസൻസ് റദ്ദാക്കാൻ ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് നൽകുമെന്ന് എസ് .ഐ എൻ.പി രാഘവൻ പറഞ്ഞു.